My first poetry in Malayalam written for a Forane level competition. I was surprised as every one else when it won the prize. Especially because I generally don't write in Malayalam.
I fondly remember one of my dear friends, Sobha, who rekindled my interest in Malayalam poetry with her captivating poetry recital during our college days.
പരിശുദ്ധ മറിയം - പ്രതീക്ഷയുടെ ആദ്യ തീർത്ഥാടക
ദുർഘട പാതയിൽ ചരിച്ചു തളർന്നൊരെൻ
മുന്നിലൊരു കരിമ്പുള്ളി കുരച്ചു മുരണ്ടിതാ
കൂർത്ത നഖദന്തങ്ങൾ കാട്ടി അടുക്കവേ
അക്ഷണം പാറി കാറ്റിൽ ഒരു നാരിതൻ നീലാംബരം
ഭീതിയിൽ പിന്നോക്കം മാറിയാ കരിയാസുരൻ
ഗർജനം മാറ്റി കരഞ്ഞിതാ പാഞ്ഞു പോയ്
തൻ മൃദു സ്പർശത്താൽ ചേർത്തു പിടിച്ചവൾ
എന്നുടെ വ്യസനവും ഭീതിയും മാഞ്ഞുപോയ്
മറ്റൊരു പാതേ നയിച്ചു അവളെന്നെ
ചേർത്തു പിടിച്ചുവെൻ വേദനയ്ക്കാശ്വാസമായ്
സമുദ്രശാന്തതയൊടു; പ്രവാസിയായോരെൻ -
കരം ഗ്രസിച്ചു, കൃപയാൽ നയിച്ചവൾ
കരുണ നിറഞ്ഞ മിഴിയോടെ നോക്കിനാൾ
ദുർഘട നിണക്കുറി പേറിയ പാതയിൽ
കുന്നിൽ മുകളിലേക്കെന്നെ നയിച്ചിനാൾ
കണ്ടൂ ഞാൻ അവിടെ കുരിശിൽ പിടയും മനുജനെ
അവൻ്റെ മാറിലെ ക്ഷതത്തിൽ നിന്നൂറിയ
രക്തജലങ്ങൾ എൻ മേലെ പതിച്ചു സൗഖ്യമായ്
ഉണർന്നരുണശോഭയിൽ വാനവും ദീപ്തമായ്
ഹരിത നവ്യതയാൽ നിറഞ്ഞിതാ അവനിയും
ചെമ്മേ അവളെ ഞാൻ കണ്ടുവാ പ്രകാശവലയത്തിൽ
അവളാദ്യം നടന്ന ഈ തീർത്ഥാടനപാതയിൽ
എന്നെ നയിച്ച സഭതൻ ആദ്യ തീർത്ഥാടക
എന്നുമെപ്പോഴും നമുക്കേവർക്കും മാതൃക
1 comment:
Nice poem; very meaningful and devotional.
Post a Comment